പിഡബ്ല്യുഡി റോഡിൻ്റെ അരിക് ഇടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടുകാർ സുരക്ഷാ ഭീഷണിയിലായി.
പിഡബ്ല്യുഡി റോഡിൻ്റെ അരിക് ഇടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടുകാർ സുരക്ഷാ ഭീഷണിയിലായി.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ മുക്കട - കുന്നുംകൈ റോഡിൽ പരപ്പച്ചാലിലെ പി.പി. സന്തോഷ് കുമാറിൻ്റെ വീട്ടിലേക്കാണ് ഇന്ന് രാവിലെ ശക്തമായ മഴയിൽ റോഡരികിലെ മണ്ണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ മണ്ണ് വീടിൻ്റെ ചുമരിനോട് ചേർന്ന് കൂന കൂടിയിരിക്കുകയാണ്. മണ്ണിടിച്ചിൽ തുടർന്നാൽ കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
No comments