Breaking News

നീലേശ്വരം കിഴക്കൻ കൊഴുവൽ നാലാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവൽ നാലാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻമുഖ്യമന്ത്രിയും, കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉദ് ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി. അരവിന്ദാക്ഷൻ നായർ, വി.വി. സജ്ജയ് കുമാർ, എം.രാജഗോപാലൻ നായർ, ടി. ശശിധര പിടാരർ, സുകു കോറോത്ത്, എ.നളിനാധരൻ, പി.കെ സുരേന്ദ്രൻ, രോഹിത് സി.കെ., സി. ജെ സജ്ജയ്, ഇ.നിഷ ,കെ. കനകം, രവി കോറോത്ത്, കെ.രമേശൻ മാഷ്, ബാബു മാരാർ ചിറക്കര എന്നിവർ സംസാരിച്ചു.

No comments