Breaking News

നീലേശ്വരം കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ താഴ്ന്നു.

നീലേശ്വരം കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ താഴ്ന്നു.
ആനിക്കീൽ പത്മാവതിയുടെ ആൾമറയുള്ള കിണറാണ് പകുതിയോളം താഴ്ന്ന് അപകട നിലയിലുള്ളത്. കനത്ത മഴയ്ക്കിടെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വാർഡ് കൗൺസിലർ ടി.വി. ഷീബ സ്ഥലം സന്ദർശിച്ചു. കിഴക്കൻ കൊഴുവലിൽ ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞു താഴുന്ന രണ്ടാമത്തെ കിണറാണിത്. എൻഎസ്എസ് ഓഡിറ്റോറിയത്തിനു സമീപത്തെ അരമന കുഞ്ഞമ്മാർ അമ്മയുടെ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നത് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ്. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം മൂലമാണിത് സംഭവിക്കുന്നതെന്ന് ഗവേഷകനും പൊതുപ്രവർത്തകനുമായ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു. ചെങ്കൽപ്പാറകൾ ഉള്ള പ്രദേശത്ത് ഭൂമിക്കടിയിലേക്ക് ജലം മേൽമണ്ണ് ഒഴുക്കിക്കൊണ്ടുപോകുന്നതാണ് കാരണമെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെ മണ്ണൊഴുകി മാറിയ ഒഴിഞ്ഞ സ്ഥലത്തേക്ക് കിണറുകൾ താഴ്ന്നു പോകുന്നതാണെന്നും ഇതേക്കുറിച്ച് പഠനങ്ങളും പരിഹാരവും ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

No comments