Breaking News

കരിന്തളം അണ്ടോളിൽ മഴപ്പൊലിമയും ചക്ക ഫെസ്റ്റും നടത്തി.

കരിന്തളം അണ്ടോളിൽ മഴപ്പൊലിമയും ചക്ക ഫെസ്റ്റും നടത്തി. നാട്ടി മത്സരം. പൂരക്കളി. ഫുട്ബോൾ, നൃത്ത നൃത്യങ്ങൾ തൊപ്പിക്കളി, പുരുഷ-വനിത ഓട്ട മത്സരം നിധി കണ്ടെത്തൽ എന്നിവയും നടന്നു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ. ശകുന്തള. ഷൈജമ്മ ബെന്നി,കെ. യശോദ, മനോജ് തോമസ് പാറക്കോൽ രാജൻ, കയനി മോഹനൻ, കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും പി.യു. ഷീല നന്ദിയും പറഞ്ഞു. കാർഷിക മേഖലയിൽ കഴിവു തെളിയിച്ചവരെ ഉപഹാരം നൽകി ആദരിച്ചു. ചക്ക ഫെസ്റ്റിൻ മൂന്നാം വാർഡ് ഒന്നാം സ്ഥാനവും രണ്ടാം വാർഡ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉൽഘാടനം ചെയ്തു. ഷൈജമ്മ ബെന്നി അധ്യക്ഷയായി. വിജയി കൾക്ക് ടി.കെ.രവി സമ്മാനദാനം നടത്തി. കെ.വി. അജിത് കുമാർ . ടി.എസ്.ബിന്ദു കെ.പി. ചിത്രലേഖ എന്നിവർ സംസാരിച്ചു. വി. ശോഭ സ്വാഗതവും കെ.വി.ഷീബ നന്ദിയും പറഞ്ഞു. അണ്ടോൾ ദേശസേവിനി വായനശാലാ പരിസരത്ത് നിന്ന് ഘോഷയാത്ര നടന്നു.

No comments