Breaking News

കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരൻ ചിറ്റാരിക്കാൽ തയ്യേനിയിലെ കെ. അരുൺ കുമാറിനെ ബൈക്കിൽ ജീപ്പിടിച്ചു വീഴ്ത്തി ലിവർ കൊണ്ടടിച്ചു പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ.

കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരൻ ചിറ്റാരിക്കാൽ തയ്യേനിയിലെ കെ. അരുൺ കുമാറിനെ ബൈക്കിൽ ജീപ്പിടിച്ചു വീഴ്ത്തി ലിവർ കൊണ്ടടിച്ചു പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ.
ചിറ്റാരിക്കാൽ കാവുന്തലയിലെ സന്തോഷ് മാരിപ്പുറത്തെയാണ് ചിറ്റാരിക്കാൽ പോലീസ് രാത്രി ആലക്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.
 സംഭവത്തിന് ശേഷം ജീപ്പുമായി കടന്ന സന്തോഷ് ഒളിവിലായിരുന്നു. അക്രമത്തിനിരയായവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ഉടൻ ചിറ്റാരിക്കാൽ പോലീസ് ഇയാളെ തേടി വീട്ടിൽ എത്തിയിരുന്നു. വീട്ടിലെ കേടായ ഇലക്ട്രിക് മീറ്റർ മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ചെവിക്ക് പരിക്കേറ്റ അരുൺ കുമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിസയിലാണ്. കർണാടകയിലേക്ക് കടന്നുവെന്നു സംശയിച്ചിരുന്ന സന്തോഷിനായി ചിറ്റാരിക്കാൽ പോലീസ് ഊർജിത അന്വേഷണത്തിലായിരുന്നു.

No comments