നീലേശ്വരം അഴിത്തല സുന്നി സെന്ററിൽ കുറാ തങ്ങൾ അനുസ്മരണവും തഹ് ലീൽ മജ്ലിസും നടത്തി.
നീലേശ്വരം അഴിത്തല സുന്നി സെന്ററിൽ കുറാ തങ്ങൾ അനുസ്മരണവും തഹ് ലീൽ മജ്ലിസും നടത്തി.
തൈക്കടപ്പുറം അഴിത്തല കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ എസ്, എസ് എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സമസ്ത മേഖല മുശാവറ അംഗം പി. അബ്ദുൽ അസീസ് ഫൈസി തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് നീലേശ്വരം സർക്കിൾ പ്രസിഡന്റ് കെ.അബ്ദുൾ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ജാമിഅ സഅദിയ്യ അറബിയ മുദരിസ് ഹുസൈൻ സഅദി കെ.സി. റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ മുശാവറ അംഗം പി.വി.അബൂബക്കർ ബാഖവി കൂട്ടു പ്രാർത്ഥന നടത്തി. ഹസൻ സഖാഫി, നിസാമുദ്ദീൻ മഹ്മൂദി അഴിത്തല, സുബൈർ കാരയിൽ, എം.സിറാജുദ്ദീൻ, കോട്ടായി മുഹമ്മദലി അഴിത്തല, ഹാഫിള് നദീർ അഷ്റഫി, ഹാഫിള് മുസമ്മിൽ അഷ്റഫി, ടി.കെ.സി. മുഹമ്മദലി, ഹക്കീം ഖുദ്റത്ത് എന്നിവർ പ്രസംഗിച്ചു. വി.മുഹമ്മദ് കുഞ്ഞി സ്വാഗതവും എം.സുബൈർ സഅദി നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനവുമുണ്ടായി.
No comments