Breaking News

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ മടിക്കൈ ചുള്ളിമൂലയിലെ പി.കെ. ഗോപി (57) കുഴഞ്ഞുവീണു മരിച്ചു.

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ മടിക്കൈ ചുള്ളിമൂലയിലെ പി.കെ. ഗോപി (57) കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്
വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഭയാർത്ഥി എന്ന കവിതാ സമാഹാരവും അനുഗമനം എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. മലയാളത്തിലെ മുൻ നിര സാഹിത്യ വാരികകളിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ- പരിസ്ഥിതി സംഘടനകളിൽ പ്രവർത്തിക്കുകയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. മൃതദേഹം കീക്കാംകോട്ട് യുവജന ക്ലബിൽ പൊതുദർശനത്തിനു വച്ച ശേഷം ചുള്ളിമൂലയിലെ വസതിയിലെത്തിച്ച് സംസ്കരിച്ചു. മടിക്കൈ നൂഞ്ഞിയിലെ പരേതരായ പി.കെ.കുഞ്ഞാമന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: ഗോപുലാൽ ശ്രീശൻ, ശ്രീമോൾ. സഹോദരങ്ങൾ: സുകു, പവി, ജയന്തി, സുമതി.

No comments