ഗുരുധർമ പ്രചാരണ സഭ കാസറഗോഡ് ജില്ലാ കൺവെൻഷൻ നീലേശ്വരത്ത് ചേർന്നു
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ ഇന്നു കാണുന്ന ജീർണ്ണതകളെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബങ്കളം ശ്രീനാരായണ ഗുരുമഠത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ കാസർകോട് ജില്ലാ കൺവെൻഷൻ നീലേശ്വരം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങൾക്കും അന്ധവിശ്വാസത്തിനും എതിരായുള്ള പോരാട്ടം ആകണം ഗുരു ധർമ്മ പ്രചാരണം. നമ്മുടെ സൗഭാഗ്യവും ധനവും യശസുമായ കുഞ്ഞുമക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതിയ കാലത്തെ വിപത്തുകൾ ചെറുക്കപ്പടണം. വരും തലമുറയെ പരിവർത്തനം ചെയ്യാനും സമൂഹത്തെ നന്മയുടെ വഴിയിൽ മാറ്റി തീർക്കാനും ഗുരുധർമ്മം പഠിക്കണം. ഈ സമൂഹത്തിൽ ഇന്ന് കാണുന്ന സൗകര്യങ്ങളെല്ലാം ശ്രീനാരായണ ഗുരുദേവൻ നമുക്ക് ഉണ്ടാക്കി തന്നതാണെന്നും സ്വാമി പറഞ്ഞു. കൺവെൻഷനിൽ ജില്ലാ ചെയർമാൻ അഡ്വ. കെ. സി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ അസിസ്റ്റന്റ് രജിസ്ട്രാർ പി പി സുധീന്ദ്ര ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ സംഘടന കാസർകോട് ജില്ലയിൽ- രൂപരേഖ അവതരിപ്പിച്ചു. ഡോ. എ.വി സുരേഷ് കാസർകോട്, ശ്യാംബാബു വെള്ളിക്കോത്ത്, പ്രമോദ് കരുവളം, സി.കുമാരൻ മാസ്റ്റർ, പി. കെ ബാലകൃഷ്ണൻ, ടി. വി കൃഷ്ണൻ കാടങ്കോട്, എസ്. മോഹനൻ മാസ്റ്റർ, വി. എച്ച് ഹരി ഗോവിന്ദ് എളേരിത്തട്ട്, ഗോപാലൻ അരയി,കെ. എസ് രമണി, എം. വി ശ്രീകല, മിനി പ്രകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി മധു നന്ദിയും പറഞ്ഞു.
നാല് മേഖല കമ്മിറ്റികൾ രൂപീകരിച്ചു
ഗുരുധർമ്മ പ്രചരണ സഭയുടെ പ്രവർത്തനം ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും യൂണിറ്റുകൾ രൂപീകരിക്കുന്നതിനും കൺവെൻഷൻ നാല് മേഖല കമ്മിറ്റികൾക്ക് രൂപം നൽകി.
ഭാരവാഹികൾ :
കാസർകോട് മേഖല :
ഡോ. എ. വി സുരേഷ് ( ചെയർമാൻ )
എസ്. മോഹനൻ മാസ്റ്റർ ( കൺവീനർ )
കാഞ്ഞങ്ങാട് മേഖല :
ശ്യാംബാബു വെള്ളിക്കോത്ത് ( ചെയർമാൻ ) പ്രമോദ് കരുവളം ( കൺവീനർ )
തൃക്കരിപ്പൂർ മേഖല :
ടി. വി കൃഷ്ണൻ ( ചെയർമാൻ )
വി. എച്ച് ഹരിഗോവിന്ദ് ( കൺവീനർ )
ഉദുമ മേഖല :
കെ. വി രമണൻ കാപ്പിൽ ( ചെയർമാൻ )
No comments