Breaking News

കെപിവിയു സിഐടിയു കാസറഗോഡ് ജില്ലാ കൺവെൻഷൻ നടത്തി

പാർലമെന്റ് ഇലക്ഷൻ വീഡിയോഗ്രാഫിയുടെ പ്രതിഫലം ഉടൻ അനുവദിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ - കെപിവിയു സിഐടിയു കാസറഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്ടെ ഹൊസ്‌ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് ബാബു രസിത അധ്യക്ഷനായി.  
സംസ്ഥാന സെക്രട്ടറി സുനിൽ പരിയാരത്ത്,
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് റയിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ദിനു മേക്കാട്ട്, ജില്ലാ ഉപഭാരവാഹികളായ അജയകുമാർ, ഹരീഷ് കുഞ്ഞിക്കൊച്ചി, സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സുരേഷ് സ്വാഗതവും
നാരായണൻ ലുക്ക് ഔട്ട് നന്ദിയും പറഞ്ഞു.

No comments