ചെറുവയിലെ കെ.വി ഗോവിന്ദനെ ഇരുപതാം ചരമവാർഷികം ദിനത്തിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു.
ചെറുവയിലെ കെ.വി ഗോവിന്ദനെ ഇരുപതാം ചരമവാർഷികം ദിനത്തിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കോൺഗ്രസ് കിനാനൂർ കരിന്തളം മുൻ മണ്ഡലം പ്രസിഡണ്ടും കിനാനൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രഥമ പ്രസിഡണ്ടും ആയിരുന്നു അദ്ദേഹം. ചോയങ്കോട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ്, മണ്ഡലം വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ കക്കോൽ,194 ബൂത്ത് പ്രസിഡന്റ് കെ മുരളീധരൻ, മണ്ഡലം സെക്രട്ടറി ശൈലജ മുരളീധരൻ, ശ്രീജിത്ത് ചോയംകോട് തുടങ്ങിയവർ നേതൃത്വം നൽകി.
No comments