Breaking News

നീലേശ്വരം എഫ്സി ഐ ഗോഡൗണിന്റെ പൊളിച്ചു മാറ്റിയ മേൽക്കൂരയ്ക്കു പകരം പുതിയതു സ്ഥാപിക്കാൻ നടപടി തുടങ്ങി.

കാസറഗോഡ് ജില്ലയിലേക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന നീലേശ്വരം എഫ്സി ഐ ഗോഡൗണിന്റെ പൊളിച്ചു മാറ്റിയ മേൽക്കൂരയ്ക്കു പകരം പുതിയതു സ്ഥാപിക്കാൻ നടപടി തുടങ്ങി.
കാലം തെറ്റി തുടങ്ങിയ അറ്റകുറ്റപ്പണിയിൽ ഒരു മാസത്തോളമായി ഗോഡൗണിന്റെ ചുമരുകളും ഉൾഭാഗവും മഴ നനയുന്ന കാര്യം നീലേശ്വർ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനായി ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ നീലേശ്വരത്തെത്തി, പ്രാഥമിക ജോലികളും തുടങ്ങി. നീലേശ്വരത്തെ ഇരട്ട ഗോഡൗണുകളിൽ ഒന്നിന്റെ മേൽക്കൂരയാണ് പൂർണമായി നീക്കിയത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ചുമരുകളും ഉൾവശവും ഒരു മാസത്തിലേറെയായി മഴയിൽ കുതിർന്നു നിൽക്കുന്നത് ബലക്ഷയത്തിനും ഭാവിയിൽ കീടബാധയ്ക്കും ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ദേശീയ വ്യാപകമായി എഫ്സിഐ ഗോഡൗണുകൾക്ക് കളർ കോഡ് ഏർപ്പെടുത്തി ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നീലേശ്വരത്ത് വിട്ടു കൊടുത്ത ഒരു ഗോഡൗണിന്റെ മേൽക്കൂര നീക്കിയതോടെ നീലേശ്വരത്ത് ധാന്യസംഭരണവും പകുതിയാക്കി.
പുഴുങ്ങലരി മാത്രമാണ് ഒരു മാസത്തിൽ ഏറെയായി ഇവിടെ സംഭരിക്കുന്നത്. പച്ചരി, ഗോതമ്പ് എന്നിവ പയ്യന്നൂർ ഗോഡൗണിൽ നിന്ന് എടുക്കുന്നതിനാൽ നീലേശ്വരം ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളുടെ പണിയും വരുമാനവും കുറഞ്ഞു. ഇത് തൊഴിലാളികളെയും അതൃപ്തരാക്കിയിരുന്നു. പുതിയ കളർ കോഡ് എഫ്സിഐ ഗോഡൗണുകളുടെ മേൽക്കൂരയ്ക്ക് നീലനിറത്തിലുള്ള ഷീറ്റാണ് സ്ഥാപിക്കുക. ചുമരുകൾക്ക് പച്ച, കാവി നിറമാണ് വരികയെന്നറിയുന്നു.

No comments