നീലേശ്വരം ഇന്നർവീൽ ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
നീലേശ്വരം ഇന്നർവീൽ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.
ഹൊസ്ദുർഗ് തഹസിൽദാർ എം.മായ മുഖ്യാതിഥിയായി. ക്ലബിന്റെ പുതിയ ഭാരവാഹികളുടെ ആദ്യ പ്രൊജക്ട് ആയ വൃക്ഷത്തൈ വിതരണം സി.രമ കരുണാകരന് തൈ നൽകി തഹസിൽദാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ബിന്ദു മുരളീധരൻ ( പ്രസിഡന്റ്), ഷീജ.ഇ. നായർ (വൈസ് പ്രസിഡന്റ്), ടി.ഇ. സുധാമണി (സെക്രട്ടറി), സലില മോഹൻ (ജോയിന്റ സെക്രട്ടറി), ഷീനജ പ്രദീപ് (ട്രഷറർ). ജയന്തി ജയരാജ് (ഐപിപി), മായ കൈലാസ് (ഐഎസ്ഒ), ഷീബ ശ്രീധരൻ (എഡിറ്റർ).
No comments