ചുഴലിക്കാറ്റിലും മഴയിലും കിനാനൂർ കരിന്തളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.2 വീടുകൾക്കു മുകളിൽ മരം പൊട്ടിവീണു;
ചുഴലിക്കാറ്റിലും മഴയിലും കിനാനൂർ കരിന്തളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.
2 വീടുകൾക്കു മുകളിൽ മരം പൊട്ടിവീണു; വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വരയിൽ പ്രദേശത്തെ രാജീവൻ, ലക്ഷ്മി എന്നിവരുടെ വീടുകളാണ് തകർന്നത്. റോഡിന് എതിർവശത്തെ മരം കടപുഴകിയാണ് രാജീവന്റെ വീടിനു മേൽ വീണത്. തൊട്ടടുത്ത പറമ്പിലെ മരത്തിന്റെ വലിയ കൊമ്പ് പൊട്ടി വീണ് ലക്ഷ്മിയുടെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റിട്ട അടുക്കള ഭാഗം തകർന്നു.
പാലിലോട്ടിയിലെ കെ.പി. നളിനി, അപ്പു കരിയാപ്പിൽ, കെ.പി. ആണ്ടി പെരിയങ്ങാനം, മോഹനൻ. കെ.കരിന്തളം, മുതുകുറിയിലെ ബാബു ഫിലിപ്പ് എന്നിവരുടെ പറമ്പിലെ റബർ, കവുങ്ങ്, തെങ്ങ്, തേക്ക് എന്നിവ വ്യാപകമായി കടപുഴകി. വൈദ്യുതി ലൈനിനു മേൽ മരം പൊട്ടി വീണ് വൈദ്യുതിയും മുടങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത കാലവർഷക്കെടുതിയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. കരിന്തളം വില്ലേജ് അധികൃതരെയും വിവരമറിയിച്ചു.
No comments