Breaking News

സ്പീഡ് പവർ ഓപ്പൺ ഇന്റർനാഷണൽ തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശിനി ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ

മലേഷ്യയിലെ കോലാലംപൂരിൽ ജൂലൈ 19 മുതൽ 21 വരെ നടക്കുന്ന സ്പീഡ് പവർ ഓപ്പൺ ഇന്റർനാഷണൽ തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശിനി ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ.
തൈക്കോൺഡോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുപതോളം പേരടങ്ങിയ ഇന്ത്യൻ ടീം ആണ് മത്സരിക്കുന്നത്. നീലേശ്വരത്തെ അഞ്ജലി.വി.നായർ, ചെറുവത്തൂരിലെ കിരൺ.എസ്.കുമാർ, ആണൂരിലെ നിവേദ് നാരായണൻ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. ഗ്രാൻഡ് മാസ്റ്റർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാന്റ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമി കേരളയുടെ താരങ്ങൾ ആണ് മൂവരും. കേരള ടീം അംഗങ്ങൾ നാളെ കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യൻ ടീം ഇൻ ചാർജ് ഗ്രാൻഡ് മാസ്റ്റർ അനിൽകുമാർ അറിയിച്ചു.

No comments