Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പ്രതീക്ഷ പുരുഷ സ്വയം സഹായസംഘം ജനറൽബോഡി യോഗവും കുടുംബസംഗമവും നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പ്രതീക്ഷ പുരുഷ സ്വയം സഹായസംഘം ജനറൽബോഡി യോഗവും കുടുംബസംഗമവും കാഞ്ഞങ്ങാട് നെല്ലിത്തറ ഗ്രീൻവാലി പൂൾവില്ലയിൽ നടന്നു. സംഘം രക്ഷാധികാരി എം. കുഞ്ഞമ്പു നായർ പരിപാടികൾ ഉദഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഉണ്ണി കരിപ്പോത്ത് അധ്യക്ഷനായി. കർണാടക രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നു എം.എസ്.സി മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ രണ്ടാംറാങ്ക് നേടിയ അജയ്ചന്ദ്, യുഎസ്‌എസ് നേടിയ അനന്തകൃഷ്ണൻ, എൽഎസ്എസ് നേടിയ ഋഷികേശ് എന്നിവരെ അനുമോദിച്ചു. സെക്രട്ടറി ടി.മനോജ് കുമാർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ചന്ദ്രശേഖരൻ, ഉമേശൻ കരിങ്ങാട്ട്, ശിവകുമാർ പുറവങ്കര, രാജു തൈവളപ്പ്, ശിവപ്രസാദ് അറുവാത്ത് എന്നിവർ പ്രസംഗിച്ചു. രാജു കരിങ്ങാട്ട് സ്വാഗതവും കെ.എം.വിനോദ് കുമാർ നന്ദിയും പറഞ്ഞു. കലാപരിപാടികൾ, കായികമത്സരങ്ങൾ, നീന്തൽ മത്സരങ്ങൾ എന്നിവയുണ്ടായി. 
പുതിയ ഭാരവാഹികൾ: ഉണ്ണി കരിപ്പോത്ത് (പ്രസിഡന്റ്), ബ്രിജേഷ് പൈനി (സെക്രട്ടറി), സുരേശൻ കരിങ്ങാട്ട് (ട്രഷറർ).

No comments