Breaking News

കനത്ത മഴയിൽ നീലേശ്വരം കടിഞ്ഞിമൂലയിൽ വീട് പൂർണമായി തകർന്നു.

കനത്ത മഴയിൽ നീലേശ്വരം കടിഞ്ഞിമൂലയിൽ വീട് പൂർണമായി തകർന്നു.
വീവേഴ്സ് സ്ട്രീറ്റിനു സമീപം പി.പി.ഗോപാലന്റെ ഓടിട്ട വീടാണ് തകർന്നത്. തത്സമയം ഇവിടെ ആളില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. വീട്ടുപകരണങ്ങൾ മുഴുവൻ നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി നിലം പൊത്തിയ വീട്ടിനുള്ളിലെ സാധനങ്ങൾ മാറ്റി കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

No comments