സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ മിന്നും വിജയവുമായി കാസറഗോഡ് ജില്ല.
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ ആലുവ എടത്തല അൽ അമീൻ കോളേജിൽ നടത്തിയ സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ മിന്നും വിജയവുമായി കാസറഗോഡ് ജില്ല.
11 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ ഏഴിലും ജില്ലാ ടീം മെഡലുകൾ നേടി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം, മിക്സഡിൽ രണ്ട്, അണ്ടർ 17 ആൺ, പെൺ, മിക്സഡ് വിഭാഗങ്ങളിലും അണ്ടർ 13, 15 പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനവും ഉണ്ട്.
കുണ്ടംകുഴി ജിഎച്ച്എസ്എസിലെ രഹൻ, അഭിഷേക്.ബി.സതീഷ്, ആദർശ്, അമൽ, ദക്ഷിൺ, ശ്രീഹരി, അഭിഷേക്, അഭിറാം, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ എം.എസ്.അലൻജോ, ഇവിൻ ഷിബു എന്നിവരാണ് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾ. ജില്ലയെ പ്രതിനിധീകരിച്ച് കുണ്ടംകുഴി, ബന്തടുക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾ, ബാനം ജിഎച്ച്എസ്, തോമാപുരം സെന്റ് തോമസ്, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കെ.വാസന്തി, കെ.എം. റിജു, ഷൈജൻ ചാക്കോ, മണി ബാനം ശിവരാജ് എന്നിവരാണ് ടീം കോച്ചുമാർ. അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറി എം.വി.രതീഷ് വെള്ളച്ചാൽ സെലക്ടറും ബാബു കോട്ടപ്പാറ റഫറിയും ആയിരുന്നു.
No comments