Breaking News

കോട്ടച്ചേരി മത്സ്യമാർക്കറ്റിലെ മാലിന്യം റോഡിലേക്ക്: പ്രതിഷേധമായി കാഞ്ഞങ്ങാട് നഗരസഭയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

കാഞ്ഞങ്ങാട് കോട്ടച്ചേരി മത്സ്യ മാർക്കറ്റിലെ മാലിന്യം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുക്കുന്നതിൽ നഗരസഭ നിസംഗത കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിനെ നേരിടാൻ നഗരസഭാ ഓഫീസിന് സമീപം വൻ പോലീസ് സന്നാഹം വിന്യസിച്ചിരുന്നു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ അധ്യക്ഷനായി. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എം.പി. ജാഫർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.ബദറുദ്ദീൻ, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ റസാഖ് തായിലക്കണ്ടി, ജനറൽ സെക്രട്ടറി കെ.കെ. ജാഫർ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ആവിയിൽ, സെക്രട്ടറി എം.പി. നൗഷാദ്, റഷീദ് ഹോസ്ദുര്‍ഗ് , സിദ്ദിഖ് കുശാല്‍ നഗര്‍, അയൂബ് ഇഖ്ബാല്‍ നഗര്‍, സി.ബി. കരീം, അഷ്‌റഫ് ബാവാ നഗര്‍, ബഷീര്‍ ചിത്താരി , കെ മുഹമ്മദ് കുഞ്ഞി , ഹാരിസ് ബദരിയ നഗര്‍, ആസിഫ് ബദര്‍ നഗര്‍, അസ്‌ക്കര്‍ അതിഞ്ഞാല്‍, യൂനുസ് വടകരമുക്ക്, ഇബ്രാഹിം ബാവാനഗര്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ടി.കെ. സുമയ്യ , സി.എച്ച്.സുബൈദ, എന്‍.എ ഉമ്മര്‍, ടി അന്തുമാന്‍, അബ്ദുറഹ്മാന്‍ സെവന്‍സ്റ്റാര്‍, സിദ്ദിഖ് ഞാണിക്കടവ്, ജബ്ബാര്‍ ചിത്താരി, റംഷീദ് തോയമ്മല്‍, ഇബ്രാഹിം ആവിക്കല്‍ സംബന്ധിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു.

No comments