കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്നു ക്ഷാമം പരിഹരിക്കണം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്നു ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കെപിസിസി മൈനോറിറ്റി കോൺഗ്രസ് നിവേദനം നൽകി.
കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് നിവേദനം നൽകിയത്. പാവപ്പെട്ട രോഗികളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, സംസ്ഥാന സെക്രട്ടറി അബ്ദുല്ല കൊട്ടോടി, ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, വൈസ് ചെയർമാൻ പൊന്നമ്മ ജോൺസൺ, ജില്ലാ സെക്രട്ടറി ടി.എ.അയൂബ്, ജില്ലാ കോ- ഓർഡിനേറ്റർ സോണി ജോസഫ്, മണ്ഡലം ചെയർമാന്മാരായ നിയാസ് ഹൊസ്ദുർഗ്, ജോസ് നാഗരോലിൽ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ആന്റോ പടയാട്ടിൽ എന്നിവർ സംബന്ധിച്ചു.
No comments