മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭാതല ശിൽപശാല നടത്തി.
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭാതല ശിൽപശാല നടത്തി.
നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വി.ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, പി.ഭാർഗവി, കില ഫാക്കൽറ്റി പപ്പൻ കുട്ടമത്ത്, മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ സെൽ അംഗം എം.കെ.ഹരിദാസ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ലുഎംപി), സോഷ്യൽ എക്സ്പർട്ട് ഡോ.കെ.വി. സൂരജ്, എൻവയൺമെന്റൽ എഞ്ചിനീയർ ഡോ.മഹേഷ് എന്നിവർ സംസാരിച്ചു.
കെഎസ്ഡബ്ലുഎംപി ജില്ലാ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ മിഥുൻ കൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ, ക്ലീൻസിറ്റി മാനേജർ എ.കെ.പ്രകാശൻ എന്നിവർ ക്ലാസ് എടുത്തു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.ജയൻ, പ്രോഗ്രാം ഓഫീസർ കെ.വി.രഞ്ജിത്ത്, ഇന്റേണൽ വിജിലൻസ് ഓഫീസർ അഭിലാഷ് എന്നിവർ പദ്ധതികളെ സംബന്ധിച്ച് വിശദീകരണം നടത്തി. തുടർന്ന് ഗ്രൂപ്പ ചർച്ചയും ക്രോഡീകരണവുമുണ്ടായയി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.മൊയ്തു സ്വാഗതവും കെഎസ്ഡബ്ലുഎംപി എഞ്ചിനീയർ പി.വി. അജിത്ത് നന്ദിയും പറഞ്ഞു.
No comments