232 കിലോ കഞ്ചാവുമായി പെരിയ, പാണത്തൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ.
232 കിലോ കഞ്ചാവുമായി പെരിയ, പാണത്തൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ.
ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി പാണത്തൂർ പരിയാരത്തെ ഉദയകുമാർ (44), പെരിയ മൂന്നാംകടവിലെ ആസിഫ് (26) എന്നിവരെയാണ് ചെന്നെയ്ക്കടുത്ത് വില്ലുപുരം ദിണ്ടിവനത്ത് ഒലക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ ഏലൂരിൽ രജിസ്റ്റർ ചെയ്ത ബൊലേറോ പിക്കപ്പ് വാനും പിടിച്ചെടുത്തു. 2 കിലോഗ്രാം വീതം തൂക്കം വരുന്ന 116 പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ഉദയകുമാറാണ് വാഹനമോടിച്ചിരുന്നത്.
No comments