Breaking News

യോഗക്ഷേമസഭ കാസറഗോഡ് ജില്ലാ വാർഷിക സമ്മേളനം നീലേശ്വരം പട്ടേനയിൽ ചേർന്നു.

യോഗക്ഷേമസഭ കാസറഗോഡ് ജില്ലാ വാർഷിക സമ്മേളനം നീലേശ്വരം പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്ര അങ്കണത്തിൽ ചേർന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. കൃഷ്ണൻ പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ.ശങ്കരൻ നമ്പൂതിരി അധ്യക്ഷനായി ടി.പി. പത്മകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഇ.ശ്രീധരൻ എമ്പ്രാന്തിരി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതുതായി അനുവദിച്ച ഷൊർണൂർ - കണ്ണൂർ പാസഞ്ചറും കണ്ണൂർ വരെ വന്ന് നിർത്തിയിടുന്ന ഇന്റർസിറ്റി എക്സ്പ്രസും കാസറഗോഡ് വരെ നീട്ടുക, കേരളത്തിന് അനുവദിക്കുന്ന എയിംസ് ജില്ലയ്ക്ക് അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം മുൻ സെക്രട്ടറി പാലമംഗലം മുരളീധരൻ മാസ്റ്റർ അവതരിപ്പിച്ചു. 
 പുസ്തക സമ്പാദകൻ എം.പി. ഈശ്വരൻ എമ്പ്രാന്തിരി ,കഥകളി അവാർഡ് ജേതാവ് കേശവകുണ്ട്ലായർ, പാചക വിദഗ്ധൻ എൻ.എസ്.ശങ്കരൻ നമ്പൂതിരി ,സാഹിത്യകാരി ബിന്ദു മരങ്ങാട്, കവി ജയകൃഷ്ണൻ മാടമന പട്ടേന, ശ്രീരാമൻ മാടമന പുതുക്കൈ, റാങ്ക് ജേതാവ് പി.എൻ. ഹരിത, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഉത്തരമേഖലാ പ്രസിഡന്റ് കൽപമംഗലം നാരായണൻ നമ്പൂതിരി , സംസ്ഥാന സമിതി അംഗം പത്മനാഭൻ നമ്പൂതിരി, കാസറഗോഡ് ജില്ലാ ബ്രാഹ്മണ പരിഷത്ത് സെക്രട്ടറി സൂര്യനാരായണ ഭട്ട്, ബ്രഹ്മശ്രീ പുല്ലൂർ യോഗസഭ പ്രസിഡന്റ് എം.വിഷ്ണു പ്രകാശൻ കുണ്ട്ലായർ വരക്കാട്, ജില്ലാ വനിതാ പ്രസിഡന്റ് കെ.ഗിരിജ, പട്ടേന ഉപസഭ സെക്രട്ടറി ശ്രീധരൻ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും, ജില്ലാ വനിതാ സെക്രട്ടറി കെ.എൻ.ശ്യാമള നന്ദിയും പറഞ്ഞു.

No comments