ഷിരൂർ ദുരന്തം: വീരമലയിലും മട്ടലായിയിലും മുൻകരുതൽ വേണം: കേരള യൂത്ത് ഫ്രണ്ട് ബി
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയ പാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചെറുവത്തൂർ വീരമല, മട്ടലായി, ചട്ടഞ്ചാൽ തെക്കിൽക്കുന്ന് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് കാസറഗോഡ് ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് -ബി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 10 ന് കോഴിക്കോട്ട് നടക്കുന്ന കേരള കോൺഗ്രസ് ബി ഉത്തരമേഖലാ സമ്മേളനത്തിന്റെ വിജയത്തിന് മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ അധ്യക്ഷനായി. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.ടി. നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, എം.ഷാജി, പ്രജിത്ത് കുശാൽനഗർ, പ്രസാദ് മുങ്ങത്ത്, വിനോദ് കൊടിയമ്മ, വിജിത്ത്, വി.ജീഷ് തുടങ്ങിയവർ സംസാരിച്ചു.
No comments