എരിക്കുളത്തെ ഗവ. ഐടിഐ മടിക്കൈയിൽ പ്രൊജക്ട് വർക്ക് സമർപ്പണവും പ്ലെയ്സ്മെന്റ് ഓഫർ ലെറ്റർ വിതരണവും നടത്തി.
എരിക്കുളത്തെ ഗവ. ഐടിഐ മടിക്കൈയിൽ പ്രൊജക്ട് വർക്ക് സമർപ്പണവും പ്ലെയ്സ്മെന്റ് ഓഫർ ലെറ്റർ വിതരണവും നടത്തി.
വെൽഡിങ് ട്രെയിനികൾ നിർമിച്ച പ്ലാസ്റ്റിക് ബോട്ടിലിങ് ബൂത്ത്, പ്രസംഗ പീഠം എന്നിവയാണ് ഐടിഐയിലേക്ക് സമർപ്പിച്ചത്. ഇവിടെ പഠിച്ച് എൽ ആന്റ് ടി കമ്പനിയിൽ പ്ലെയ്സ്മെന്റ് നേടിയ 12 ട്രെയിനികൾക്ക് ഓഫർ ലെറ്ററുകളും നൽകി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.നാരായണൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ടി.പി.മധു സ്വാഗതം പറഞ്ഞു. ഐടിഐ വികസന സമിതി ചെയർമാൻ എം.വി.കൃഷ്ണൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ കെ.എ. ശ്രീദേവി, ജൂനിയർ സൂപ്രണ്ട് കെ.ഉണ്ണികൃഷ്ണൻ, ഇൻസ്ട്രക്ടർമാരായ കെ.ഷിബു, ബി.വി.അനൂപ്, എം.വി. രജിത, ട്രെയിനീസ് കൗൺസിൽ ചെയർമാൻ ഭവിജിത്ത് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.വി. സുനിൽകുമാർ നന്ദി പറഞ്ഞു.

No comments