Breaking News

ചെറുവത്തൂർ കാടങ്കോട് കൊട്ടാരം വാതുക്കലിൽ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

ചെറുവത്തൂർ കാടങ്കോട് കൊട്ടാരം വാതുക്കലിൽ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
തുരുത്തി ആലിനപ്പുറത്തെ അരിഞ്ചിൽ ഷാഫിയുടെ മകൻ ടി.എം.അബ്ദുൽ റഹ്മാൻ (22) ആണ് മരിച്ചത്. മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. വീട്ടിൽ നിന്ന് ചെറുവത്തൂരിലേക്ക് വരുന്നതിനിടെ ബുള്ളറ്റ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ റഹ്മാനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

No comments