Breaking News

കൂടോലിലെ ഗീതുവിന് വീണ്ടും കൈ താങ്ങേകി കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂൾ പിടിഎയും വിദ്യാർഥികളും.

രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന ബിരിക്കുളം കൂടോലിലെ ഗീതുവിന് വീണ്ടും കൈ താങ്ങേകി കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂൾ പിടിഎയും വിദ്യാർഥികളും.
രണ്ടാഴ്ച മുമ്പ് തമ്പുരാട്ടി ബസ് നടത്തിയ കാരുണ്യയാത്രയുമായും സ്കൂൾ കൈകോർത്തിരുന്നു. ഇതിനു പുറമെയാണ് വീടും ഫണ്ട് സമാഹരിച്ച് ഇന്നു രാവിലെ ഗീതു ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചത്. പിടിഎ പ്രസിഡന്റ് ടി.സിദ്ദിഖ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ. ജോളി ജോർജ് ചികിത്സാ സഹായ കമ്മിറ്റി വർക്കിങ് ചെയർപേഴ്സൺ കെ.പി. ചിത്രമേഖയ്ക്ക് തുക കൈമാറി. ട്രഷറർ എം.ശശീന്ദ്രൻ, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ എൻ.വിജയൻ, നൗഷാദ് കാളിയാനം, പ്രമോദ് നവോദയ, ബിജു കൂടോൽ, സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് വാസു കരിന്തളം, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ, എംപിടി എ പ്രസിഡന്റ് സിന്ധു വിജയകുമാർ, വൈസ് പ്രസിഡന്റ് പി.അമൃത, കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

No comments