ഡിജി കേരളം വളന്റിയർമാർക്കുള്ള നീലേശ്വരം നഗരസഭാതല പരിശീലനം നടത്തി.
ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജി കേരളം വളന്റിയർമാർക്കുള്ള നീലേശ്വരം നഗരസഭാതല പരിശീലനം നടത്തി.
നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വി.ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, ടി.പി.ലത, കെ.പി.രവീന്ദ്രൻ, കൗൺസിലർമാരായ ഇ.ഷജീർ, നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, കോട്ടപ്പുറം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബി.നിഷ, ഡിജി കേരളം നഗരസഭാതല കോ-ഓർഡിനേറ്റർ പി. അജിത എന്നിവർ സംസാരിച്ചു.
മോനിഷ് മോഹൻ, എം.ബിജേഷ് എന്നിവർ ക്ലാസ് എടുത്തു.
കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ്
ഡിജി കേരളം. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സന്നദ്ധ പ്രവർത്തകരെ കണ്ടെത്താനും വേണ്ടി വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധസേനാ വളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ, എൻഎസ്എസ്, എൻസിസി വളന്റിയർമാർ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയവരെയാണ് വളന്റിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയിൽ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും
No comments