കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുന്നുമ്മൽ ശാഖ ജൂലൈ 25 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുന്നുമ്മൽ ശാഖ ജൂലൈ 25 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഈ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയാവും. മുൻ പ്രസിഡന്റ് എ.കെ.നാരായണന്റെ ഫോട്ടോ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ അനാഛാദനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ലോക്കർ ഉദ്ഘാടനവും ജോയിന്റ് രജിസ്ട്രാർ കെ. ലസിത കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എം.രാഘവൻ അധ്യക്ഷനാകും. ബാങ്ക് സെക്രട്ടറി വി.വി. ലേഖ സ്വാഗതം പറയും. വിവിധ സഹകരണ സ്ഥാപനങ്ങളിലെ മേധാവികളും സഹകാരികളും ആശംസകൾ നേരും.
ഉദ്ഘാടന ചടങ്ങിന് അനുബന്ധമായി വൈകുന്നേരം 4 മണിക്ക് ബാങ്ക് പൈതൃക സംഗമം എന്ന വേറിട്ട പരിപാടിയും ഒരുക്കും. ബാങ്കിന്റെ നായകരായി പ്രവർത്തിച്ച് മൺമറഞ്ഞവരുടെ കുടുംബാംഗങ്ങളും ജീവിച്ചിരിപ്പുള്ള നായകരും ഒത്തുചേരുന്ന പരിപാടിയാണിത്. അശ്വമേധം ഗ്രാന്റ്മാസ്റ്റർ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന കാസറഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉപഹാരങ്ങൾ സമ്മാനിക്കും. രാത്രി 7 മണിക്ക് പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന സോൾ ഓഫ് ഫോക്ക് അരങ്ങേറും. 1955 ജൂലൈ 26 ന് രജിസ്റ്റർ ചെയ്യപ്പെട്ട ബാങ്ക് പ്രവർത്തന പാതയിൽ 69 വർഷം പിന്നിടുകയാണ്. സഹകരണ മേഖലയിൽ ജനകീയ ബാങ്കിങ് ഇടപെടലുകളുടെ പുത്തൻ പടവുകളിലാണ് കോട്ടച്ചേരി ബാങ്ക്. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളും 100 ൽ അധികം ജീവനക്കാരും 9 ശാഖകളുമുള്ള ബാങ്ക് ബല്ല, അജാനൂർ റവന്യൂ വില്ലേജുകൾ പ്രവർത്തന പരിധിയാക്കിയാണ് പ്രവർത്തിക്കുന്നത്. 2017 മുതൽ ആരംഭിച്ച വൈവിധ്യ വൽക്കരണത്തിൻ്റെ ഭാഗമായുള്ള നീതി മെഡിക്കൽ സ്റ്റോറും, റബ്കോ ഫർണ്ണീച്ചർ ഷോറൂം, ആബുലൻസ് സർവ്വീസ് എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നവീകരിച്ച മുഖ്യശാഖയിൽ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന അത്യാധുനിക അനൗൺസ്മെൻ്റ് സംവിധാനവും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. വിവിധ തരം വായ്‌പകൾ, നിക്ഷേപങ്ങൾ, സ്വർണ മൂല്യം മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ ബാങ്കിലെത്തുന്ന മെമ്പർമാർക്കും, ഇടപാടുകാർക്കും ലഭ്യമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എം.രാഘവൻ, സെക്രട്ടറി വി.വി.ലേഖ, വൈസ് പ്രസിഡൻ്റ് വി.ഗിനീഷ്, അസിസ്റ്റന്റ്റ് സെക്രട്ടറി കെ.വി.വിശ്വനാഥൻ, മെയിൻ ബ്രാഞ്ച് മാനേജർ കെ.വി.പ്രഭാകരൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
No comments