നീലേശ്വരം നഗരസഭയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
നീലേശ്വരം നഗരസഭ, കുടുംബശ്രീ, കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന TULIP (The Urban Learning Internship Programme) പ്രോഗ്രാമിലേക്ക് നീലേശ്വരം നഗരസഭയിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് പേരെയാണ് തിരഞ്ഞെടുക്കുക. ഇന്റേൺഷിപ് തൃപ്തികരമായി പൂർത്തീകരിക്കുന്ന മുറയ്ക്ക് പ്രതിമാസം 8000 രൂപ വീതവും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു), എംഎ സോഷ്യോളജി, എംഎ ഇക്കണോമിക്സ്,
സോഷ്യൽ സയൻസിൽ ഇൻറർ ഡിസിപ്ലിനറി /ഡെവലപ്മെൻറ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം, എന്നീ കോഴ്സുകൾ പഠിക്കുന്നവരോ കോഴ്സ് പൂർത്തീകരിച്ചവരോ ആയവർക്ക് അപേക്ഷിക്കാം. പഠനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകൾ https://internship.aicte-india.org/login_new.php
എന്ന ലിങ്കിൽ സമർപ്പിക്കേണ്ടതാണ്.
അവസാന തീയതി 22/07.2024.
No comments