Breaking News

കേരള കോൺഗ്രസ് ബി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദന സമ്മേളനം നടത്തി

കേരള കോൺഗ്രസ് ബി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ അനുമോദന സമ്മേളനം നീലേശ്വരത്തെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു.
രാഷ്ട്രപതിയുടെ രാജ്യ പുരസ്കാർ നേടിയ കെ. തേജലക്ഷ്മി, എൽഎസ്എസ് ജേതാവ് പാർവതി വിനോദ് എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ പ്രസിഡന്റ് പി.ടി. നന്ദകുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, വി.ജീഷ്, അഗസ്ത്യൻ നടയ്ക്കൽ, ഷാജി പൂ
പൂങ്കാവനം, പ്രജിത് കുശാൽ നഗർ, എൻ. വിട്ടൽ ദാസ്, ഇ.വേണുഗോപാലൻ നായർ, വിനോദ് തോയമ്മൽ എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 10 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് ബി മലബാർ മേഖലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.

No comments