മണി ഓർഡർ പെൻഷൻ: കെഎസ്എസ്പിഎ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി
മണി ഓർഡർ പെൻഷൻ മുടങ്ങിയതോടെ ആയിരക്കണക്കിന് സർവീസ് പെൻഷൻകാർ ദുരിതത്തിൽ.
ട്രഷറിയിൽ പോയി പെൻഷൻ സ്വീകരിക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കാണ് മണി ഓർഡർ വഴി പെൻഷൻ നൽകുന്നത്. എല്ലാ മാസവും രണ്ടിനോ മൂന്നിനോ കിട്ടുന്ന പെൻഷൻ ഇക്കുറി 12 ആയിട്ടും കിട്ടിയിട്ടില്ല. പോസ്റ്റൽ അധികൃതരും സംസ്ഥാന സർക്കാരും തമ്മിലുള്ള സാങ്കേതിക പ്രശ്നം പരിഹരിച്ച് പെൻഷൻ കിട്ടാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. വിജയൻ അധ്യക്ഷനായി. സംസ്ഥാന - ജില്ലാ നേതാക്കളായ സി. രത്നാകരൻ, കെ.വി.രാഘവൻ, കെ.സരോജിനി, ചന്ദ്രൻ നാലാപ്പാടം, പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, സി.പി.ഉണ്ണികൃഷ്ണൻ, എം.കെ.ചന്ദ്രശേഖരൻ നായർ, എ.ഭാരതീദേവി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ സ്വാഗതവും ട്രഷറർ പി.പി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments