Breaking News

കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.

കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.
നീലേശ്വരം  പേരോൽ ആരാധനാ ഓഡിറ്റോറിയത്തിന് സമീപം സാജ് നിവാസിലെ ഹൃദിൻ.എസ്. ബിജുവാണ് 600ല്‍ 536 മാര്‍ക്ക് കരസ്ഥമാക്കിയത്. പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി.  കണ്ണൂർ എയർപോർട്ട് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥൻ നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ വി.ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജി.എസ്. ശ്വേതയുടെയും ഏക മകനാണ്. നീലേശ്വരം പഞ്ചായത്ത് അംഗവും അനൗൺസറും സംഘാടകനുമായിരുന്ന പരേതനായ വി.നാരായണൻ മാസ്റ്ററുടെ കൊച്ചുമകനുമാണ്.  നിലവില്‍ കോഴിക്കോട് എന്‍ഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഐഐടിയാണ്  ലക്ഷ്യമെന്നതിനാല്‍ ഒരുവര്‍ഷം ജെഇഇ പരീക്ഷാ  പരിശീലനം നടത്താനാണ് തീരുമാനമെന്നു ഹൃദിന്‍ പ്രതികരിച്ചു. കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്കൂൾ (സൈലം ഇന്റഗ്രേറ്റഡ്) വിദ്യാർത്ഥിയായിരുന്ന  ഹൃദിൻ സിബിഎസ്ഇ പ്ലസ്ടു സയൻസ് പരീക്ഷയിൽ 96% മാർക്ക് നേടിയിരുന്നു. നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഐസിഎസ്ഇ സ്‌കൂളില്‍ നിന്നും 90 ശതമാനം മാര്‍ക്കോടെയാണ് പത്താംക്ലാസ് പാസായത്.

No comments