Breaking News

മടിക്കൈ വെള്ളൂട ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞം നടത്തും.

മടിക്കൈ വെള്ളൂട ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞം നടത്തും.
നവരാത്രി പൂജാ മഹോത്സവത്തിന്റെ ഭാഗമായി മാങ്കുളം ഗോവിന്ദൻ നമ്പൂതിരി യജ്ഞാചാര്യനായാണ് നവാഹ യജ്ഞം നടത്തുന്നത്.
ആഘോഷ കമ്മിറ്റി രൂപീകണ യോഗം ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി ഉദ്ഘാടനം ചെയ്തു. രവീശ തന്ത്രി കുണ്ടാർ, മടിക്കൈ പഞ്ചായത്ത് അംഗം എ.വേലായുധൻ, ക്ഷേത്രം രക്ഷാധികാരി എം.ശങ്കരൻ നമ്പൂതിരി, വിവിധ ക്ഷേത്ര ഭാരവാഹികളായ പല്ലവ നാരായണൻ, ദാമോദരൻ ഉദയപുരം, നാരായണൻ എരിക്കുളം, ഇ. കുഞ്ഞികണ്ണൻ ചുണ്ടയിൽ, കണ്ണൻ കാനത്തിൽ എന്നിവർ സംസാരിച്ചു. ക്ഷേത്രം പ്രസിഡന്റ് ഗോപാലൻ പനങ്ങാട് സ്വാഗതവും കെ.സുരേന്ദ്രൻ തായങ്കട നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രവീശ തന്ത്രി കുണ്ടാർ (ചെയർമാൻ), കെ.സുരേന്ദ്രൻ തായങ്കട (ജനറൽ കൺവീനർ), യു.പി. കുമാരൻ നായർ പനങ്ങാട് (ട്രഷറർ). 1001 അംഗ കമ്മിറ്റി രൂപീകരിച്ചു.

No comments