നീലേശ്വരം നാദം ക്രിയേഷൻസിന്റെ വാർഷിക ജനറൽബോഡി യോഗം ചേർന്നു.
നീലേശ്വരം നാദം ക്രിയേഷൻസിന്റെ വാർഷിക ജനറൽബോഡി യോഗം ചേർന്നു.
കഴിഞ്ഞ 2 പതിറ്റാണ്ടായി നീലേശ്വരത്ത് പ്രവർത്തിക്കുന്ന കലാകാര കൂട്ടായ്മയാണ് നാദം. യോഗത്തിൽ പ്രസിഡന്റ് പി.വി.തുളസി രാജ് അധ്യക്ഷനായി. ഗിരീഷ് കുമാർ സ്വാഗതവും സുകു കോറോത്ത് നന്ദിയും പറഞ്ഞു. ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സുകു കോറോത്ത് (പ്രസിഡന്റ്), പ്രവീൺ കുമാർ (വൈസ് പ്രസിഡന്റ്), രജീഷ് കുമാർ (സെക്രട്ടറി), ശ്രീജിത്ത് വാഴുന്നോറടി (ജോയിന്റ് സെക്രട്ടറി), സുനിൽകുമാർ (ട്രഷറർ).
No comments