കാഞ്ഞങ്ങാട് അജാനൂർ കൊളവയലിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് കൂട്ടക്കനി സ്വദേശി ചന്ദ്രൻ (60) മരിച്ചു.
കാഞ്ഞങ്ങാട് കൊളവയലിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു: കൂട്ടക്കനി സ്വദേശി മരിച്ചു. കൂട്ടക്കനി സ്വദേശി ചന്ദ്രൻ (60) ആണ് മരിച്ചത്. സുഹൃത്ത് രാവണേശ്വരത്തെ മുരളിക്കൊപ്പം ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. മരപ്പണിക്കാരനാണ് ചന്ദ്രൻ. കൊളവയലിൽ അജാനൂർ ക്രസന്റ് സ്കൂളിന്റെ ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചന്ദ്രൻ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലളിത
No comments