കരിന്തളം കൊല്ലമ്പാറ വീടിനു മുകളിൽ മരം പൊട്ടിവീണു.വീട് പൂർണമായി തകർന്നു.
കനത്ത മഴയിലും കാറ്റിലും കരിന്തളം കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടിനു മുകളിൽ മരം പൊട്ടിവീണു.
വീട് പൂർണമായി തകർന്നു. അപകടത്തിനിടെ പേടിച്ച് പുറത്തേക്കോടിയ ഇദ്ദേഹത്തിന്റെ ഭാര്യ കെ.വി. തമ്പായിക്ക് (62) വീണ് പരിക്കേറ്റു. തെങ്ങുകയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും മാത്രമേ തത്സമയം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അസുഖ ബാധിതയാണ് തമ്പായി. ഇരുവർക്കും ഇഎംഎസ് ഭവനപദ്ധതിയിൽ കിട്ടിയ വീടാണ് തകർന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. താമസിക്കാനാകാത്ത നിലയിലാണ് വീടുള്ളത്.
No comments