Breaking News

സംസ്ഥാന തയ്ക്കോൺഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇരട്ട മെഡലുമായി നീലേശ്വരത്തെ ഐശ്വര്യ ഗിരീഷ്

സംസ്ഥാന തയ്ക്കോൺഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇരട്ട മെഡലുമായി നീലേശ്വരത്തെ ഐശ്വര്യ ഗിരീഷ് നാടിന്റെ അഭിമാന താരമായി.
മലപ്പുറത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ സ്പാറിങ്ങിൽ സിൽവറും പൂംസായിൽ വെങ്കലവുമാണ് ഐശ്വര്യ നേടിയത്. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നീലേശ്വരം ഗ്രാന്റ് മാസ്റ്റർ തൈക്കോൺഡോ അക്കാദമിയിലെ അനിൽ മാസ്റ്ററിൽ നിന്ന് 5 വർഷമായി തൈക്കോൺഡോ പഠിച്ചു വരുന്നു.
നീലേശ്വരം  പടിഞ്ഞാറ്റംകൊഴുവൽ ഗീതാലയത്തിലെ കെ.ആർ. ഗിരീഷിന്റെയും എൻ.സുമ ഗിരീഷിന്റെയും മകനാണ്. പെയ്ന്റിങ് തൊഴിലാളിയാണ് ഗിരീഷ്. സുമ കാഞ്ഞങ്ങാട് സദ്‌ ഗുരു പബ്ലിക് സ്കൂളിൽ ഹിന്ദി അധ്യാപികയാണ്.  സഹോദരൻ രാമാനന്ദ് മികച്ച ബാസ്കറ്റ് ബോൾ താരമാണ്.

No comments