Breaking News

ചിറ്റാരിക്കൽ കാറ്റാംകവലയിൽ കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ചിറ്റാരിക്കൽ കാറ്റാംകവലയിൽ കെഎസ്ഇബി ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിൻ്റെ മകൻ മാരി പുറത്ത് സന്തോഷിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ പിടികൂടാൻ വീട്ടിലെത്തിയെങ്കിലും ഒളിവിൽപോയിരുന്നു. ഇന്നലെയാണ് കേടായ മീറ്റർ മാറ്റിയിടുന്നതിലെ തർക്കത്തെ തുടർന്ന് വീട്ടുടമയുടെ മകൻ കെഎസ്ഇബി കരാർ ജീവനക്കാരന്റെ ബൈക്കിൽ ജീപ്പിടിക്കുകയും 
വാഹനത്തിൽ നിന്നു വീണ ജീവനക്കാരനെ ജാക്കി ലിവർ കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും ചെയ്തത്. അക്രമത്തിനിരയായ നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ലൈൻമാൻ തയ്യേനിയിലെ കെ. അരുൺ കുമാറിനെ (32) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തയ്യേനി സ്വദേശിയായ കെ.കെ. അനീഷ് (40) എന്ന ജീവനക്കാരനും കൂടെയുണ്ടായിരുന്നു.

No comments