Breaking News

നൂറുകണക്കിന് യാത്രക്കാർ നിത്യവും എത്തുന്ന നീലേശ്വരം നഗരസഭ താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചി മുറി സൗകരും ഏർപെടുത്തണം

നൂറുകണക്കിന് യാത്രക്കാർ നിത്യവും എത്തുന്ന നീലേശ്വരം നഗരസഭ താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചി മുറി സൗകരും ഏർപെടുത്തണമെന്ന് നീലേശ്വരം പ്രതിഭ കൊളേജ് 1979- 1981 പ്രി ഡിഗ്രി ബാച്ച് ഓർമ്മചെപ്പ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ 18 മത് വാർഷി ജനറൽ ബോഡി യോഗം കുടുംബ സംഗമം അധികൃതരോട് ആവശ്യപെട്ടു. 2006 ൽ സംസ്ഥാനത്ത് ആദ്യമായി പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചത് ഈ ബാച്ചാണ്. പരിപ്പ് വട വിഭവ ശാല ഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എ ആർ ബാബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.കെ. കെ പിഷാരടി അധ്യക്ഷത വഹിച്ചു.കെ കെ രവി, കെ.ടി ഭാരതി, ചന്ദ്രവാനു, ജഗദീശൻ, വി.വി രാധ, കെ.വി വിലാസിനി, ബേബിഗിരിജ, പി.കെ സുപ്രഭ, എം ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ പി.വി ശ്രീധരൻ (പ്രസിഡൻ്റ്) എ.ആർ ബാബു, ഗോപിനാഥൻ (വൈസ് പ്രസിഡൻ്റ്) കെ കെ പിഷാരടി (സെക്രട്ടറി) കെ.ടി ഭാരതി, പി.വി കരുണാകരൻ (ജോ. സെക്രട്ടറി) ശ്രീധരൻ നമ്പ്യാർ (ട്രഷറർ) .

No comments