കാസറഗോഡ് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ജൂലൈ 18 ന് നീലേശ്വരം ചിറപ്പുറത്ത് നടക്കും.
കാസറഗോഡ് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ജൂലൈ 18 ന് നീലേശ്വരം ചിറപ്പുറത്ത് നടക്കും. കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വടംവലി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ചിറപ്പുറം ബിഎസിയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ്. സംഘാടക സമിതി രൂപീകരണയോഗം വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ദാമോദരൻ അധ്യക്ഷനായി .വടംവലി അസോസിയേഷൻ ജില്ലാസെക്രട്ടറി എംവി രതീഷ് വെള്ളച്ചാൽ,എ. വി സുരേന്ദ്രൻ, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം,ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, പി.വി. സതീശൻ,കെ. രഘു എന്നിവർ സംസാരിച്ചു.
എം സുനിൽ കുമാർ സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
മിനി, സബ്ബ് ജൂനിയർ ,ജൂനിയർ
സിനീയർ വനിത
വിഭാഗങ്ങളിലായി നടക്കുന്ന 500 ലധികം കായിക താരങ്ങൾ മൽസരത്തിൽ
പങ്കെടുക്കും.
ഭാരവാഹികൾ:കെ വി ദാമോദരൻ(ചെയർമാൻ), കെ രഘു (വൈസ് ചെയർ),എം ബി രതീഷ് (ജനറൽ കൺവീനർ),ടി. രാജൻ (കൺവീനർ).ചിറപ്പുറം മിനി സ്‌റ്റേഡിയത്തിലാണ് മത്സരം.
No comments