2024 ലെ പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് നീലേശ്വരത്ത് കൂട്ടയോട്ടം നടത്തി.
2024 ലെ പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് നീലേശ്വരത്ത് കൂട്ടയോട്ടം നടത്തി.
ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, നീലേശ്വരം റോട്ടറി ക്ലബ്, ജെസിഐ, പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, കാസറഗോഡ് ജില്ലാ അത് ലറ്റിക് അസോസിയേഷൻ, ചിറപ്പുറം ബിഎസി എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. ചിറപ്പുറം ബിഎസിയിൽ തുടങ്ങി കോൺവന്റ് ജങ്ഷനിൽ സമാപിച്ചു. ഇന്റർനാഷണൽ ഡിസ്കസ്ത്രോ താരങ്ങളായ കെ.സി. സർവൻ, വി.എസ്.അനുപ്രിയ, അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ നേടിയ ഇ.ബാലൻ നമ്പ്യാർ, അന്തർദേശീയ നീന്തൽ താരവും പരിശീലകനുമായ എം. ടി.പി. സെയ്ഫുദ്ദീൻ, മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരം കെ.വിജയകുമാർ, മുൻ സംസ്ഥാന ബാസ്കറ്റ് ബോൾ താരവും പരിശീലകനുമായ പി.ഗോപാലകൃഷ്ണൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ എൻസിസി കേഡറ്റുകൾ ഉൾപ്പെടെ നൂറോളം വിദ്യാർത്ഥികൾ കൂട്ടയോട്ടത്തിൽ പങ്കാളികളായി. ബൈക്ക് റാലിയുമുണ്ടായി. സമാപന പരിപാടിയിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായി. ആർ ആർ. സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡോ.വി.സുരേശൻ, റോട്ടറി പ്രസിഡന്റ് കെ.എം. രമേശൻ, ജെസിഐ പ്രസിഡന്റ് വി.വി.ഹരി ശങ്കർ, കോസ്മോസ് പ്രസിഡന്റ് അഡ്വ.പി.ബാബുരാജ്, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, അത് ലറ്റിക് അസോസിയേഷൻ പ്രതിനിധി ടി.ആർ. പ്രീതിമോൾ, ആർ. ആർ. സോമനാഥൻ സൊസൈറ്റി സെക്രട്ടറി പി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.
No comments