Breaking News

നീലേശ്വരം പാലായിയിൽ തെങ്ങ് പൊട്ടി വീണ് സ്കൂട്ടി തകർന്നു.

നീലേശ്വരം പാലായിയിൽ  തെങ്ങ് പൊട്ടി വീണ് സ്കൂട്ടി തകർന്നു. പാലായി മഠത്തിൽ രാഘവന്റെ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് കേബിൾ നെറ്റ് വർക് ഉടമ പുതുക്കൈയിലെ ബാലകൃഷ്ണന്റെ സ്കൂട്ടർ ആണ് തകർന്നത്. ഇദ്ദേഹം ഇവിടെ സ്കൂട്ടർ നിർത്തിയിട്ട് മാറിയ ഉടനെയാണ് തെങ്ങ് പൊട്ടി വീണത്. തലനാരിഴയ്ക്ക് വലിയ ദുരന്തമാണ് ഒഴിവായത്. 3 വൈദ്യുതി തൂണുകളും തകർന്നു. ഇതേ തുടർന്ന് വൈദ്യുതിയും മുടങ്ങി.

No comments