Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷൻ- അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം:ടി.വി. വിജയൻ മാസ്റ്റർ.

നീലേശ്വരം റെയിൽവേ സ്റ്റേഷൻ- അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം:ടി.വി. വിജയൻ മാസ്റ്റർ.
കാസർഗോഡ്: ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും,വരുമാനത്തിലും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കാലവർഷം കനത്തതോടെ കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന മേൽക്കൂരയും, പൈപ്പുകൾ പൊട്ടി ഒഴുകി വീഴുന്ന ജലവും പ്ലാറ്റ്ഫോമിൽ സൃഷ്ടിക്കുന്ന വഴുക്കലും, ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന ഭാഗത്തെ ഇരിപ്പിടങ്ങളിൽ മഴ കനത്തു പെയ്യുമ്പോൾ കുട പിടിച്ചിരിക്കേണ്ടുന്ന അവസ്ഥയും, ലഗേജുമായി ശുചിമുറിയിൽ അഭയം പ്രാപിക്കേണ്ടി വരുന്ന യാത്രക്കാരുടെ ദുരവസ്ഥയ്ക്കും അറുതി വരുത്താൻ സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി. വിജയൻ മാസ്റ്റർ അധികൃതരോടാവശ്യപ്പെട്ടു.
 ശുചീകരണ തൊഴിലാളികളുടെ കരാർ പുതുക്കാത്തതിനാൽ പ്ലാറ്റ്ഫോമിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, ശക്തമായ കാറ്റിൽ വൈദ്യുതി മുടങ്ങുമ്പോൾ ജനറേറ്റർ പോലുള്ള ബദൽ സംവിധാനങ്ങളുടെ അപര്യാപ്തതയും സൃഷ്ടിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments