Breaking News

നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് - വായനശാല ഗ്രന്ഥാലയം പി.എൻ. പണിക്കർ അനുസ്മരണവും ചാന്ദ്ര വിജയാഘോഷവും നടത്തി.

നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് - വായനശാല ഗ്രന്ഥാലയം പി.എൻ. പണിക്കർ അനുസ്മരണവും ചാന്ദ്ര വിജയാഘോഷവും നടത്തി.
2 മാസത്തോളം കുട്ടികൾക്കായി ഗ്രന്ഥാലയത്തിൽ നടത്തിയ വായന വെളിച്ചം പരിപാടിയിലെ സർഗ രചനകൾ ചേർത്ത് കയ്യെഴുത്ത് മാസികയും പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ലൈബ്രറി ഏകോപന സമിതി കൺവീനർ പി.സുശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.സുരേശൻ അധ്യക്ഷനായി. രാജേഷ് മാസ്റ്റർ, സുരേഷ് കൊട്രച്ചാൽ, രതീഷ് മാസ്റ്റർ, ചന്ദ്രൻ മൂത്തൽ, ഷാജു കൊക്കോട്ട് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.വി. മണി സ്വാഗതവും ലൈബ്രേറിയൻ പ്രീത പ്രഭാകരൻ നന്ദിയും പറഞ്ഞു.

No comments