Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോയ്യങ്കോട് രാജീവ് ഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു.

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോയ്യങ്കോട് രാജീവ് ഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു.
കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി.ഒ.സജി, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് സി.വി.ഗോപകുമാർ, മഹിളാ കോൺഗ്രസ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ചിത്രലേഖ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ദിനേശൻ പെരിയങ്ങാനം, സെക്രട്ടറിമാരായ സിജോ. പി.ജോസഫ്, നൗഷാദ്, മണ്ഡലം ഭാരവാഹികളായ സി.വി.ബാലകൃഷ്ണൻ, ജോണി കുന്നാണിക്കൽ, വിജയൻ കാറളം, വിജയൻ കക്കാണത്ത്, മേരി മാത്യു, സുകുമാരൻ കീഴ്മാല, ബാബു വീട്ടിയോടി, ബൂത്ത് പ്രസിഡന്റുമാരായ ഗീതാ രാമചന്ദ്രൻ, ഷെരീഫ് കാരാട്ട്, ടോമി മണിയഞ്ചിറ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു.

No comments