നീലേശ്വരം സർവീസ് സഹകരണ ബാങ്ക് എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് സമ്മാനിച്ചു.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് സമ്മാനിച്ചു.
ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടി വിജയിച്ച കുട്ടികൾക്കാണ് എൻഡോവ്മെന്റ് സമ്മാനിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി.രാജേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മഹമൂദ് കോട്ടായി, ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സൂരജ്, കെ.സുകുമാരൻ, കെ. ചന്ദ്രശേഖരൻ, സി.സുനിൽ കുമാർ, പി.വിനു, എ.ഭാരതീദേവി, കെ.വി.റീന, കെ.രേഷ്മ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ബാങ്ക് മുൻ പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ, സ്‌റ്റാഫ് സെക്രട്ടറി കെ.വി. സായികിരൺ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാകേഷ് നന്ദിയും പറഞ്ഞു.

No comments