Breaking News

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി തുടങ്ങുന്ന പ്രഭാത സായാഹ്നശാഖയുടെ ഉദ്ഘാടനം നാളെ

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി തുടങ്ങുന്ന പ്രഭാത സായാഹ്നശാഖയുടെ ഉദ്ഘാടനം നാളെ.
വൈകുന്നേരം 3 മണിക്ക് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. സ്ട്രോങ് റൂം ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണനും കമ്പ്യൂട്ടർ സ്വിച്ച് ഓൺ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും നിർവഹിക്കും. മെമ്പർമാർക്കുള്ള അപകട ഇൻഷുറൻസ് തുക സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗം സി. പ്രഭാകരൻ, ആദ്യ വായ്പാ വിതരണം കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം, സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ കെ.ലസിത എന്നിവർ നിർവഹിക്കും. സഹകരണ ജോയിന്റ് ഡയറക്ടർ എ. രമ, ഡെപ്യൂട്ടി രജിസ്ട്രാർ വി. ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജഗോപാലൻ എന്നിവർ ആദ്യ നിക്ഷേപം സ്വീകരിക്കും. മടിക്കൈ ബാങ്ക് വൈസ് പ്രസിഡന്റ് കെ. നാരായണൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.വി.ബാലൻ നന്ദിയും പറയും. ബാങ്ക് ഡയറക്ടർ എ.വി.ബാലകൃഷ്ണൻ ചെയർമാനും ബാങ്ക് സെക്രട്ടറി പി.രമേശൻ കൺവീനറുമായ സംഘാടക സമിതിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.

No comments