കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ പാലക്കി. സി. കുഞ്ഞാമദ് ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെകെഎംഎ ജില്ലാ പ്രസിഡന്റ് സി.എച്ച്.അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷനായി. കെകെഎംഎ മുൻ ചെയർമാൻ എൻ.എ.മുനീർ തൃക്കരിപ്പൂർ ആമുഖഭാഷണം നടത്തി. മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ സംഘടനാ ചരിത്രം വിശദീകരിച്ചു. പ്രമുഖ മോട്ടിവേറ്റർ കെ.മുഹമ്മദ് ശരീഫ് തങ്കയം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുവൈത്തിലെ വിവിധ ശാഖാ പ്രതിനിധികൾ, സംസ്ഥാന ജില്ലാ ഭാരവാഹികൾ, പ്രതിനിധികൾ തുടങ്ങിയവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സംസ്ഥാന രക്ഷാധികാരി പാലക്കി അബ്ദുൽ റഹ്മാൻ ഹാജിക്ക് നൽകി സംസ്ഥാന പ്രസിഡന്റ് കെ.കെ.അബ്ദുല്ല സംഘടനാ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
പ്രവാസ ജീവിത തിരക്കിനിടയിലും നാട്ടിൽ കുടിവെള്ള വിതരണത്തിനെത്തുന്ന ഇ.കെ.ഖാലിദ് ഹാജി കോട്ടപ്പുറം, സഹായി ഇ അബ്ദുറഹ്മാൻ ഹാജി എന്നിവർക്ക് പാലക്കി. സി.കുഞ്ഞാമദ് ഹാജി ഉപഹാരം സമ്മാനിച്ചു.
മുനീർ തുരുത്തിയുടെ ഖിറാഅത്തോടെ വിദ്യാർത്ഥി സംഗമം തുടങ്ങി. കെകെഎംഎ സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി, കണ്ണൂർ ജില്ല പ്രസിഡന്റ് ടി. എം.ഇസ്ഹാഖ്, സംസ്ഥാന ഉപദേശക സമിതിയംഗം പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുല്ല കുഞ്ഞി കൊടിവളപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ല ട്രഷറർ എൻ പി അഹമ്മദ് കടിഞ്ഞിമൂല, വൈസ് പ്രസിഡന്റ് ടി.എ.നൂറുദീൻ, സെക്രട്ടറിമാരായ എ.എച്ച്. ഇബ്രാഹിം, പി. കുഞ്ഞാമു, പി. അബ്ദുൾ ഖാദർ, പി. പി.ഇസ്മായിൽ, കെ. ഉമ്മർ, സി.എം.മുഹമ്മദ് കള്ളാർ, എ.അബ്ദുൾ റസാക്ക്, ടി.കെ.അബ്ദുൽ കലാം, ഹനീഫ കൊട്ടോടിഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ദിലിഫ് കോട്ടപ്പുറം സ്വാഗതവും പി.എം.എച്ച്. ബക്കർ നന്ദിയും പറഞ്ഞു.
No comments