നീലേശ്വരത്തു നടന്ന കാസറഗോഡ് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യന്മാർ.
നീലേശ്വരത്തു നടന്ന കാസറഗോഡ് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യന്മാർ. നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്ന വടംവലി ചാമ്പ്യൻഷിപ്പിൽ 88 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. 28 പോയിന്റുമായി ജി എച്ച് എസ് എസ് ബന്തടുക്കയും സെന്റ് തോമസ് എച്ച് എസ് തോമാപുരവും രണ്ടാം സ്ഥാനം പങ്കിട്ടു. 16 പോയിന്റുമായി ബാനം ഹയർസെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം.ജില്ലാ വടം വലി അസോസിയേഷനും, ബി.ഏ.സി. ചിറപ്പുറവും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി ദാമോദരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.മനു. കമ്പവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. പി..രഘുനാഥ്, പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, സി.ഡി.എസ് ചെയർ പേഴ്സൺ പി.എം സന്ധ്യ, ജില്ലാ സ്പോർട്സ് എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, അംബുജാക്ഷൻ ആലാമിപ്പള്ളി, ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു. വടം വലി അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും, സുനിൽ നോർത്ത് കോട്ടച്ചേരി നന്ദിയും പറഞ്ഞു. സമാപന പരിപാടി വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി അരവിന്ദാക്ഷൻ ട്രോഫികൾ വിതരണം ചെയ്തു.
No comments