കാസറഗോഡ് ജില്ലാ ബധിര ചെസ് ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട്ടെ ഡെഫ് അസോസിയേഷൻ ഓഫീസിൽ നടന്നു.
കാഞ്ഞങ്ങാട് | കാസറഗോഡ് ജില്ലാ ബധിര ചെസ് ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട്ടെ ഡെഫ് അസോസിയേഷൻ ഓഫീസിൽ നടന്നു.
ഒക്ടോബറിൽ പത്തനംതിട്ടയിൽ നടക്കുന്ന സ്റ്റേറ്റ് ഡെഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെയും ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുത്തു. ജില്ലാ ബധിര അസോസിയേഷൻ രക്ഷാധികാരിയും മാർത്തോമാ സ്കൂൾ അധ്യാപകനുമായ കെ.ടി.ജോഷിമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി. പവിത്രൻ അധ്യക്ഷത വഹിച്ചു. 18 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ പി.ഷാനവാസ്, ഷാനിൽകുമാർ, പൈലി തോമസ് എന്നിവർ ജേതാക്കളായി. 18 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആൽബിൻ ജോസഫ്, കീർത്തൻരാജ്, രാകേഷ് കുമാർ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ എ.കെ. ധന്യശ്രീയും ജേതാക്കളായി. ഡെഫ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ റഷീദ്, ഷാനിൽകുമാർ, ജി.വിപിൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.
No comments